കൗൺസിലറുടെ ആത്മഹത്യ; മാധ്യമപ്രവർത്തകരെ കൈയ്യേറ്റം ചെയ്ത് ബിജെപി പ്രവർത്തകർ, കാമറകൾ തകർത്തു

 

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ വാർഡ് കൗൺസിലർ ഓഫിസിൽ ആത്മഹത്യ ചെയ്തത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ കൈയ്യേറ്റം ചെയ്തത് ബിജെപി പ്രവർത്തകർ. വനിതാ മാധ്യമ പ്രവർത്തകരെ തള്ളിയിടുകയും കാമറകൾ തകർക്കുകയും ചെയ്തു. മാധ്യമങ്ങളുടെ പരാതി പരിശോധിക്കുമെന്ന് ബിജെപി നേതൃത്വം പറഞ്ഞു.


തിരുമല വാർഡ് കൗൺസിലറും ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയുമായ തിരുമല അനിൽ ആണ് മരിച്ചത്. കൗൺസിലർ ഓഫീസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ ആയിരുന്നു അനിലിനെ കണ്ടെത്തിയത്. തിരുവനന്തപുരം നഗരത്തിലെ ബിജെപിയുടെ പ്രമുഖ നേതാവ് കൂടിയാണ് അനിൽ.രാവിലെ എട്ടരയോടെ ഓഫിസിൽ എത്തിയ അനിൽകുമാർ ജീവനൊടുക്കുകയായിരുന്നു.


അനിൽകുമാർ പ്രസിഡന്റായ വലിയശാല ഫാം ടൂർ സൊസൈറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്കു പിന്നിലെന്നാണ് റിപ്പോർട്ട്. സൊസൈറ്റി ആറു കോടിയോളം രൂപ വായ്പ നൽകിയിട്ടുണ്ട്. സൊസൈറ്റിക്ക് പാർട്ടിയുമായി ബന്ധമില്ലെന്നാണ് നേതൃത്വം പറയുന്നത്. സാമ്പത്തിക ബാധ്യത വന്നപ്പോൾ അനിൽകുമാറിനെ സഹായിക്കാൻ ഒപ്പമുണ്ടായിരുന്നെന്നും നേതൃത്വം പറയുന്നത്.

Previous Post Next Post