ഏഷ്യാ കപ്പില്‍ ഇന്ന് ഇന്ത്യ - പാക്കിസ്ഥാൻ പോര്; മത്സരം രാത്രി എട്ടുമുതൽ

ഏഷ്യാ കപ്പില്‍ ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ മത്സരം ഇന്ന്. ക്രിക്കറ്റിലെ ചിരവൈരികള്‍ തമ്മില്‍ ഏറ്റുമുട്ടുമ്ബോള്‍ ഇത്തവണയും വീറും വാശിയും ഒട്ടും കുറയില്ലെന്ന് ഉറപ്പാണ്.

ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ രാത്രി എട്ടുമുതലാണ് മത്സരം.

നിലവിലെ ടി20 ലോക ചാംപ്യന്‍മാരും ഏഷ്യകപ്പിലെ നിലവിലെ ജേതാക്കളും ആയ ഇന്ത്യക്ക് തന്നെയാണ് ജയ സാധ്യത. എന്നാല്‍ ഇരുരാജ്യങ്ങള്‍ക്കിടയില്‍ സമീപകാലത്തെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മത്സരം ഇരുടീമുകള്‍ക്കും അഭിമാന പോരാട്ടമാണ്. കണക്കിലും കളിയിലും ഇന്ത്യയെ വെല്ലാന്‍ പാകിസ്ഥാന് കഴിയില്ലെങ്കിലും നിര്‍ണായക മത്സരങ്ങളില്‍ അപ്രതീക്ഷിത പ്രകടനം നടത്താന്‍ പാകിസ്ഥാന് ഇത്തവണയും കഴിഞ്ഞാല്‍ ജയം പിടിച്ചെടുക്കാം. റാങ്കിങ്ങില്‍ ആദ്യ അഞ്ചില്‍ നിന്ന് പുറത്തായ ടീമില്‍ നിന്ന് ഇത്തരമൊരു പ്രകടനം പ്രതീക്ഷിക്കാനാകുമോയെന്നാണ് ആരാധകരും ഉറ്റുനോക്കുന്നത്.

ഇത്തവണ ഇന്ത്യന്‍ ടീമില്‍ സീനിയര്‍ താരങ്ങളായ കോഹ് ലിയുടെയും രോഹിത് ശര്‍മയുടെ അഭാവം കാണുമ്ബോള്‍ പാക് ടീമിലും സമാനമായ സാഹചര്യമാണ്. ബാബര്‍ അസം, മുഹമ്മസ് റിസ്വാന്‍ എന്നിവരും ടീമിലില്ല. ഇരുടമീടിലെയും യുവനിരകള്‍ തമ്മിലുള്ള പോരാട്ടമാണ് നടക്കുക. അതേസമയം ഇന്ത്യന്‍ ക്യാംപില്‍ നിന്ന് ശുഭകരമല്ലാത്ത വാര്‍ത്തകളാണ് പുറത്തുവരുന്നത്. പരിശീലനത്തിനിടെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പരിശീലനത്തിനിടെ പന്തുകൊണ്ട് കൈയ്ക്ക് പരിക്കേറ്റ ഗില്ലിന് ടീം ഫിസിയോ എത്തി അടിയന്തര ചികിത്സ നല്‍കി. 
Previous Post Next Post