ആയുര്‍വേദ ചികിത്സ പൂര്‍ത്തിയായി; കേജരിവാള്‍ വ്യാഴാഴ്ച മടങ്ങും.

കോട്ടയം : രണ്ടാഴ്ചത്തെ ആയുര്‍വേദ ചികിത്സയ്ക്കുശേഷം ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജരിവാള്‍ വ്യാഴാഴ്ച പുലര്‍ച്ചെ മടങ്ങും
ഈ മാസം 10-നാണ് കേജരിവാള്‍ ഭാര്യ സുനിതയ്‌ക്കൊപ്പം കാഞ്ഞിരപ്പള്ളി പാറത്തോട് മടുക്കക്കുഴി ആശുപത്രിയിലെത്തിയത്.
ആശുപത്രിയുടെ ചുമതലക്കാരായ ഡോ. റോബിന്‍, ഡോ. ജോബിന്‍, ഡോ. തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ.

ലോക ആയൂര്‍വേദ ദിനാചരണത്തിന്‍റെ ഭാഗമായി ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ അരവിന്ദ് കേജരിവാള്‍ നിലവിളക്ക് കൊളുത്തി.
Previous Post Next Post