പരീക്ഷയില്‍ ഹൈടെക് കോപ്പിയടി നടത്തിയ ഉദ്യോഗാര്‍ഥിയെ പിഎസ്സി വിജിലന്‍സ് വിഭാഗം പിടികൂടി.പെരളശേരി സ്വദേശി എന്‍.പി.മുഹമ്മദ് സഹദിനെയാണ് പിടികൂടിയത്.
ശനിയാഴ്ച നടന്ന സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് പരീക്ഷയ്‌ക്കിടെയായിരുന്നു ക്യാമറയും ബ്ലൂടൂത്ത് ഹെഡ്‌സെറ്റും ഉപയോഗിച്ച് കോപ്പിയടിച്ചത്.പയ്യാമ്ബലം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ഇറങ്ങിയോടിയ സഹദിനെ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
സഹദ് നേരത്തെ പിഎസ്സിയുടെ അഞ്ച് പരീക്ഷകള്‍ എഴുതിയിട്ടുണ്ട്. ഈ പരീക്ഷകളിലും ഏതെങ്കിലും തരത്തിലുള്ള കൃത്രിമം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കും. വസ്ത്രത്തില്‍ ഘടിപ്പിച്ച ക്യാമറയിലൂടെ സുഹൃത്തിന് ചോദ്യങ്ങള്‍ കൈമാറി ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് വഴി ഉത്തരങ്ങള്‍ എഴുതാന്‍ ശ്രമിക്കവെ പിടിവീഴുകയായിരുന്നു.