'ബാധ്യത തീര്‍ക്കുമെന്ന ഉറപ്പ് കോണ്‍ഗ്രസ് നേതാക്കള്‍ ഇതുവരെ അറിയിച്ചിട്ടില്ല, അറിഞ്ഞത് മാധ്യമങ്ങളിലൂടെ'; എൻ എം വിജയന്റെ മരുമകള്‍ പത്മജ

അർബൻ ബാങ്കിലെ ബാധ്യത തീർക്കുമെന്ന ഉറപ്പ് കോണ്‍ഗ്രസ് നേതാക്കള്‍ ഇതുവരെ അറിയിച്ചിട്ടില്ലെന്നും അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും എൻ എം വിജയന്റെ മരുമകള്‍ പത്മജ.

ഇന്നലെ മാധ്യമങ്ങളിലൂടെ മാത്രമാണ് കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം കണ്ടതെന്നും പത്മജ പറഞ്ഞു. സെപ്റ്റംബർ 30 നുള്ളില്‍ തന്നെ അർബൻ ബാങ്കിലെ ബാധ്യത തീർക്കണം. അല്ലാത്തപക്ഷം ഒക്ടോബർ 2 ന് ഡിസിസിക്ക് മുൻപില്‍ സത്യാഗ്രഹം ഇരിക്കുക തന്നെ ചെയ്യും എന്നും പത്മജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത് കുടുംബത്തിന്‍റെ ബാധ്യത എന്നാണ്. എൻ എം വിജയന് വന്ന ബാധ്യത പാർട്ടിക്കുവേണ്ടിയാണ് എന്നും പത്മജ ചൂണ്ടിക്കാട്ടി. കരാറിലെ മൂന്ന് കാര്യങ്ങള്‍ എന്നത് കോണ്‍ഗ്രസ് പാർട്ടി കുടുംബത്തിനും മേല്‍ അടിച്ചേല്‍പ്പിച്ചതാണെന്നും പത്മജ പറഞ്ഞു. ഇന്നലെയാണ് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് എൻ എം വിജയന്‍റെ അര്‍ബന്‍ ബാങ്കിലെ കടബാധ്യത തീര്‍ക്കുമെന്ന് അറിയിച്ചത്.
Previous Post Next Post