ഉത്രാടദിനത്തെ ദുഃഖത്തിലാഴ്ത്തി കൊല്ലത്ത് വാഹനാപകടം; ബസും ജീപ്പും കൂട്ടിയിടിച്ച്‌ മൂന്ന് മരണം

ഓച്ചിറ വലിയകുളങ്ങരയില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം. ജീപ്പും കെഎസ്‌ആര്‍ടിസിയും കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ദേശീയപാതയില്‍ പുലര്‍ച്ചെയാണ് അപകടം. ചേര്‍ത്തലയിലേക്ക് പോയ കെഎസ്‌ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും എതിര്‍ദിശയില്‍ നിന്ന് വന്ന ജീപ്പുമായാണ് കൂട്ടിയിടിച്ചത്. ജീപ്പ് പൂര്‍ണമായി തകര്‍ന്നുപോയി. മരിച്ചത് തേവലക്കര സ്വദേശികളാണ്.

ഇടിയുടെ ശബ്ദം കേട്ടാണ് നാട്ടുകാര്‍ ഞെട്ടി എഴുന്നേറ്റത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് സഡന്‍ ബ്രേക്കിട്ടപ്പോള്‍ ബസില്‍ ഉണ്ടായിരുന്ന നിരവധിപ്പേര്‍ക്ക് നിസാര പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
Previous Post Next Post