ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം; അഞ്ചുദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി, വടക്കൻ ആന്ധ്രാപ്രദേശ്- തെക്കൻ ഒഡിഷ തീരത്തിന് സമീപമാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ചു ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


ഈ മാസത്തെ ആദ്യ ന്യൂനമർദ്ദമാണ് ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെട്ടത്. എന്നാൽ കേരളത്തിൽ മഴ ദുർബലമായി തുടരാൻ തന്നെയാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ചയ്ക്ക് ശേഷം ഇടവിട്ട ഒറ്റപ്പെട്ട മഴയിൽ നേരിയ വർധനയ്ക്ക് സാധ്യതയുണ്ട്.


സെപ്റ്റംബർ 20 ന് ശേഷം ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദത്തിനും സാധ്യതയുണ്ട്. സെപ്റ്റംബർ അവസാന വാരത്തോടെ മഴ വീണ്ടും ചെറുതായി സജീവമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

Previous Post Next Post