കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്.


വൈക്കം തലയോലപ്പറമ്ബില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു. കരിപ്പാടം സ്വദേശി മുര്‍ത്താസ് അലി റഷീദ് (27), വൈക്കം സ്വദേശി ഋതിക് (29) എന്നിവരാണ് മരിച്ചത്.

അപകടം നടന്നയുടന്‍തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാറിലാകെ മൂന്നുപേരാണ് ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഇവരുടെ സുഹൃത്ത് സ്വകാര്യ ആശുപത്രിയില്‍ തുടരുകയാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.

തലയോലപ്പറമ്ബ് തലപ്പാറയ്ക്കടുത്തുള്ള കൊങ്ങിണിമുക്കില്‍ വെള്ളിയാഴ്ച അര്‍ധരാത്രി 12 മണിയോടെയാണ് അപകടം. കയറ്റം കയറിയെത്തിയ ലോറി കാറിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. അപകടകാരണം സംബന്ധിച്ച്‌ വ്യക്തത വന്നിട്ടില്ല. സംഭവത്തില്‍ തലയോലപ്പറമ്ബ് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Previous Post Next Post