കേരളത്തിലേക്ക് അനുവദിച്ച സ്‌പെഷൽ ട്രെയിനുകൾ ഡിസംബർ വരെ നീട്ടി

 

ബംഗളൂരു: ഉത്സവസീസണോടനുബന്ധിച്ച് കേരളത്തിലേക്ക് അനുവദിച്ച സ്‌പെഷൽ ട്രെയിൻ സർവീസുകൾ ഡിസംബർവരെ നീട്ടാൻ തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയിൽവെ അറിയിച്ചു. ബംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് അനുവദിച്ച മൂന്ന് പ്രതിവാര സർവീസുകളാണ് നീട്ടുന്നത്.


എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് വീക്കിലി എക്‌സ്പ്രസാണ്(0655) ഒക്ടോബർ മൂന്നുവരെയാണ് നേരത്തേ അനുവദിച്ചത്. ഇത് ഡിസംബർ 26 വരെയാക്കി നീട്ടി. സെപ്റ്റംബർ 28 വരെ അനുവദിച്ച തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബംഗളൂരു വീക്കിലി എക്‌സ്പ്രസ് സ്‌പെഷ്യൽ ഡിസംബർ 28 വരെ നീട്ടി.


സെപ്റ്റംബർ 15 വരെ എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് വീക്കിലി എക്‌സ്പ്രസ്(06523) ഡിസംബർ 29 വരെ സർവീസ് നടത്തും. തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബംഗളൂരു വീക്കിലി എക്‌സ്പ്രസ്(06524) ഡിസംബർ 30 വരെയും നീട്ടിയിട്ടുണ്ട്.


എസ്എംവിടി ബംഗളൂരു-തിരുവനന്തപുരം നോർത്ത് വീക്കിലി എക്‌സ്പ്രസ് സ്‌പെഷ്യൽ(06547)ആണ് നീട്ടിയ മൂന്നാമത്തെ വണ്ടി. സെപ്റ്റംബർ മൂന്നുവരെ അനുവദിച്ച വണ്ടി ഡിസംബർ 24 വരെയാക്കി. തിരിച്ചുള്ള തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബംഗളൂരു വീക്കിലി എക്‌സ്പ്രസ് സ്‌പെഷ്യൽ(06548) സെപ്റ്റംബർ നാലുവരെയായിരുന്നു അനുവദിച്ചത്. ഇത് ഡിസംബർ 25 വരെയാക്കി. സമയക്രമവും സ്റ്റോപ്പുകളും ബോഗികളുടെ ക്രമവുമെല്ലാം നിലവിലുള്ളതുപോലെ തുടരുമെന്നും ദക്ഷിണ-പശ്ചിമ റെയിൽവെ അറിയിച്ചു.

Previous Post Next Post