കണ്ണൂർ : പെരുമ്പാമ്പിനെ കൊന്ന് ഇറച്ചി പാകം ചെയ്ത് കഴിച്ച രണ്ടുപേർ പിടിയിൽ. മാതമംഗലം മുണ്ടപ്രം സ്വദേശികളായ ഉറുമ്പിൽ ഹൗസിൽ യു പ്രമോദ് (40), ചന്ദനംചേരി ഹൗസിൽ സി ബിനീഷ് (37) എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്.
പാണപ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാംവാർഡിലെ വീട്ടുപരിസരത്തു വെച്ചാണ് ഇരുവരെയും വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ ഒന്നിൽപ്പെട്ട ജീവിയാണ് പെരുമ്പാമ്പ്.
രഹസ്യ വിവരത്തെത്തുടർന്ന് തളിപ്പറമ്പ് വനംവകുപ്പ് റെയ്ഞ്ച് ഓഫീസർ പി വി സനൂപ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പെരുമ്പാമ്പിനെ പാകം ചെയ്തു കഴിച്ചവരെ പിടികൂടിയത്.
