മാഹി: മാഹിയിലെ ജ്വല്ലറിയിൽ മോതിരം വാങ്ങാനെത്തി സ്വർണ മാലയുമായി കടന്നു കളഞ്ഞ യുവതിയെ പൊലീസ് പിടികൂടി. അഴിയൂർ ഹാജിയാർ പള്ളിക്ക് സമീപത്തെ മനാസ് കോർട്ടേഴ്‌സിൽ താമസിക്കുന്ന ധർമ്മടം നടുവിലത്തറ എൻ ആയിഷയാണ് മാഹി പൊലീസിന്റെ പിടിയിലായത്.
മാഹി ബസലിക്കയ്ക്ക് സമീപത്തെ ശ്രീലക്ഷ്മി ജ്വല്ലറിയിൽ ഈ മാസം 12 നാണ് മോഷണം നടന്നത്. ദൃശ്യങ്ങൾ സിസിസിവി കാമറയിൽ പതിഞ്ഞിരുന്നു. ജ്വല്ലറി ഉടമയുടെ പരാതിയിൽ കേസെടുത്ത പൊലീസ് സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച്‌നടത്തിയ അന്വേഷണത്തിനൊടുവിൽ അഴിയൂരിലെ ക്വാർട്ടേഴ്‌സിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇവർ കുഞ്ഞിപ്പളളിയിലെ ജ്വല്ലറിയിൽ വിറ്റ കളവ് മുതലും കണ്ടെടുത്തു.
മാഹി സിഐ പിഎ അനിൽകുമാർ, എസ്‌ഐ. ജയശങ്കർ , ക്രൈം സ്‌ക്വാഡിലെ വളവിൽ സുരേഷ്, എഎസ് ഐ സിവി.ശ്രീജേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാഹി കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
