മുക്കുപ്പണ്ടം പണയം വെച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ; അറസ്റ്റിലായത് വെച്ചൂർ സ്വദേശി


വെച്ചൂർ വില്ലേജിൽ അംബികാമാർക്കറ്റ് ൽ വെച്ചൂർ പഞ്ചായത്ത് ഓഫിസിന് സമീപം സനുവിലാസം വീട്ടിൽ സത്യൻ മകൻ സനുലാൽ. S, (വയസ്സ് - 35) ആണ് വൈക്കം പോലീസിന്റെ പിടിയിലായത്.
അംബികാമാർക്കറ്റ് ഭാഗത്തുളള ശ്രീരാഗ് ജനറൽ ഫിനാൻസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ പ്രതി 17.02.2025 തീയതി 8.01 ഗ്രം തുക്കം വരുന്ന 1 വളയും 08.03.2025 തീയതി 39.45 ഗ്രാം തൂക്ക് വരുന്ന 5 വളകളും ഉൾപ്പടെ 6 മുക്ക് പണ്ടം വളകൾ പണയം വെച്ച് 266500/- രുപ വാങ്ങിയെടുത്ത ശേഷം പണം തിരികെ അടച്ച് പണയം തിരികെ എടുക്കാത്തതിൽ സംശയം തോന്നിയതിനെത്തുടർന്ന് സ്ഥാപനത്തിൽ നിന്നും വൈക്കം പോലീസിൽ പരാതിപ്പെടുകയായിരുന്നു. പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് 18-09-2025 രാവിലെ വെച്ചൂർ ഭാഗത്ത് വച്ച് കണ്ടെത്തിയ പ്രതി സനു ലാലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Previous Post Next Post