മക്കളുമായി 27കാരി സനുഷ മുങ്ങിയത് 17കാരനൊപ്പം, 12 ദിവസത്തിന് ശേഷം ബന്ധുവിന് മെസേജ് അയച്ചത് കുരുക്കായി.


പതിനേഴുകാരനായ വിദ്യാർത്ഥിയെ കാണാതായെന്ന കേസില്‍ പിടിയിലായ 27കാരി റിമാൻഡ് ചെയ്തു. രണ്ട് കുട്ടികളുടെ മാതാവായ പള്ളിപ്പുറം സ്വദേശിനിയായ സനൂഷയെയാണ് ചേർത്തല ജുഡീഷ്യല്‍ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ചെയ്തത്.

വിദ്യാർത്ഥിയുടെ വീട്ടുകാർ നല്‍കിയ പരാതിയിലാണ് സനൂഷയെ കൊല്ലൂരില്‍ നിന്ന് ചേർത്തല പൊലീസ് പിടികൂടിയത്. 12 ദിവസം മുമ്ബാണ് ഇവർ രണ്ടു കുട്ടികളുമായി വിദ്യാർത്ഥിക്കൊപ്പം നാടുവിട്ടത്. വിദ്യാർത്ഥിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ കുത്തിയതോട് പൊലീസിലും യുവതിയുടെ ബന്ധുക്കള്‍ ചേർത്തല പൊലീസിലും പരാതി നല്‍കിയിരുന്നു. ഫോണ്‍ ഉപയോഗിക്കാതെയായിരുന്നു യാത്ര. ഇടയ്ക്ക് ഇവർ ബംഗളൂരുവില്‍ ഉണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് അവിടെയെത്തിയെങ്കിലും കണ്ടെത്താനായില്ല.

തുടർന്ന് യുവതി ഫോണ്‍ ഓണ്‍ചെയ്ത് വാട്ട്സാപ്പില്‍ ബന്ധുവിന് മെസ്സേജ് അയച്ചതാണ് പിടിവള്ളിയായത്. ഇരുവരെയും കുട്ടികളെയും നാട്ടിലെത്തിച്ച പൊലീസ് വിദ്യാർത്ഥിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. യുവതിയുടെ മക്കളെ അച്ഛനെയും ഏല്‍പിച്ച ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.

Previous Post Next Post