തിരുവനന്തപുരത്ത് 17 വയസുള്ള വിദ്യാര്‍ഥിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു.


സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. തലസ്ഥാനത്ത് 17 വയസുള്ള ഒരു വിദ്യാര്‍ഥിക്കാണ് മസ്തിഷ്‌ക ജ്വരം ബാധിച്ചത്.

ചികിത്സയിലുളള വിദ്യാര്‍ഥിക്ക് രോഗം ബാധിച്ചത് തിരുവനന്തപുരം ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തല്‍ക്കുളത്തില്‍ നിന്നാണെന്നാണ് സംശയം. കഴിഞ്ഞ ദിവസം കുട്ടി ഇവിടെ നീന്തിയിരുന്നു

ഈ സാഹചര്യത്തില്‍ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തല്‍ക്കുളം അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി.രോഗബാധയുടെ കാരണം കണ്ടെത്താന്‍ നീന്തല്‍ക്കുളത്തിലെ ജലത്തിന്റെ സാമ്ബിളുകള്‍ ശേഖരിച്ച്‌ വിശദ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.

Previous Post Next Post