പാലക്കാട്ട് 14 കാരിയുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസിലെ പ്രതി പിടിയില്‍. ടാറ്റൂ ആർട്ടിസ്റ്റ് ആയ കൊല്ലം സ്വദേശി ബിപിൻ ആണ് പിടിയിലായത്.
പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പ്രതി നിരവധി പേർക്ക് അയച്ചു കൊടുത്ത് പണം വാങ്ങിയിരുന്നു. അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. കോഴിക്കോടും പ്രതിക്കെതിരേ സമാനമായ കേസുണ്ട്. കേസില്‍ അറസ്റ്റിലായ പ്രതിയെ റിമാന്‍റ് ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ് പൊലീസ് അറിയിച്ചു.