പ്രതിഷേധങ്ങള്‍ നേരിടാന്‍ രാഹുല്‍; ഇന്ന് പാലക്കാട് എത്തും; വന്‍ സുരക്ഷ

ലൈംഗിക ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് മുതല്‍ മണ്ഡലത്തില്‍ സജീവമാകും.

ആരോപണം ഉയര്‍ന്നതിന് പിന്നാലെ രാഹുല്‍ പത്തനംതിട്ട വീട്ടില്‍ തുടരുന്ന രാഹുല്‍; മണ്ഡലത്തില്‍ സജീവമാകുന്നതിന്റെ ഭാഗമായി ബുധനാഴ്ച പാലക്കാട്ട് എത്തുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പടെ രാജി ആവശ്യപ്പെട്ടിട്ടും എംഎല്‍എ എന്ന നിലയില്‍ മണ്ഡലത്തില്‍ സജീവമാകാനുള്ള രാഹുലിന്റെ തീരുമാനം തന്ത്രപരമായി നീക്കമായാണ് വിലയിരുത്തുന്നത്. എംഎല്‍എ എന്ന നിലയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് പാലക്കാട്ടെ ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ദരിദ്രരായ കുടുംബങ്ങള്‍ക്ക് 20 വീടുകള്‍ വെച്ച്‌ നല്‍കാന്‍ അദ്ദേഹം തീരുമാനിച്ചു. ഇതില്‍ അഞ്ച് വീടുകളുടെ തറക്കല്ലിടല്‍ കഴിഞ്ഞു. പൊതുജനങ്ങളെ കാണാനും അവരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യാനും മണ്ഡലവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു

സിപിഎമ്മിന്റെയും ബിജെപിയുടെയും പ്രതിഷേധങ്ങളെ നേരിടാനാണ് രാഹുലിന്റെ തീരുമാനം. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിനാല്‍ പാര്‍ട്ടി പിന്തുണ രാഹുലിന് ലഭിക്കില്ലെന്ന് ഉറപ്പാണ്. എന്നാല്‍ എംഎല്‍എ ആയിരിക്കുന്നിടത്തോളം അദ്ദേഹത്തിന്റെ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളെ ആര്‍ക്കും തടയാന്‍ കഴിയില്ല. പൊതുജനസമ്ബര്‍ക്ക പരിപാടി ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ പരിപാടിയില്‍ എംഎല്‍എയെ പങ്കെടുപ്പിക്കേണ്ടി വരും. എംഎല്‍എ എന്ന നിലയില്‍ പൊലീസ് സംരക്ഷണം രാഹുല്‍ മാങ്കൂട്ടത്തിലിന് ഉറപ്പാക്കേണ്ടിവരും.
Previous Post Next Post