'ഉപകരണം പരിചയമില്ലാത്തതിനാൽ മാറ്റിവച്ചു; അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഡോ.ഹാരിസ് ചിറയ്ക്കൽ

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ നിന്ന് ഉപകരണം കാണാതായിട്ടില്ലെന്നും അത് മാറ്റിവെച്ചതാണെന്നും ഡോ. ഹാരിസ് ചിറയ്ക്കൽ പറഞ്ഞു. പരിചയമില്ലാത്തതുകൊണ്ടു മാത്രമാണ് മാറ്റിവെച്ചിരിക്കുന്നതെന്ന് ഹാരിസ് ചിറയ്ക്കൽ മാധ്യമങ്ങളോട് പറഞ്ഞു.


ഉപകരണങ്ങൾ അസ്വാഭാവികമായി കേടാക്കിയിട്ടില്ല. കാരണം കാണിക്കൽ നോട്ടീസിന് തിങ്കളാഴ്ച മറുപടി നൽകും. ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്നും ഹാരിസ് ചിറയ്ക്കൽ പറഞ്ഞു. എല്ലാ വർഷവും ഓഡിറ്റ് നടക്കുന്നുണ്ട്. സമിതി അന്വേഷിച്ചത് എന്താണെന്ന് അറിയില്ല. പരിശീലനം കിട്ടാത്തതിനാൽ ഉപകരണം ഉപയോഗിക്കാത്തതാണ്.


നേരത്തെ ഈ ഉപകരണം ഉപയോഗിച്ചതിൽ ചില പരാതികൾ ഉയർന്നതിന് പിന്നാലെയാണ് ഉപകരണം ഉപയോഗിക്കാതെ വന്നത്. ഉപകരണം നഷ്ടമായിട്ടില്ലെന്നും അവിടെ തന്നെ ഉണ്ടാകുമെന്നും ഹാരിസ് ചിറയ്ക്കൽ പറഞ്ഞു. ഉപകരണം കാണാതായതും കേടു വരുത്തിയതും അടക്കമുള്ള കാര്യങ്ങൾ ഡിഎംഇയുടെ നേതൃത്വത്തിൽ അന്വേഷിക്കാൻ തീരുമാനമായിരുന്നു.

Previous Post Next Post