വീണ്ടും ദുരിതക്കളമായി ദേശീയപാത, മണ്ണുത്തി- പാലക്കാട് റോഡിൽ വൻഗതാഗതക്കുരുക്ക്; പുലർച്ചെ നാലുമുതൽ വാഹനങ്ങളുടെ നീണ്ടനിര


 തൃശൂർ: മണ്ണുത്തി- പാലക്കാട് ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്. മുടിക്കോട് മുതൽ പട്ടിക്കാട് വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്. മണിക്കൂറുകളോളമാണ് വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ അകപ്പെട്ടത്.


അടിപ്പാത നിർമ്മാണം നടക്കുന്ന മുടിക്കോട് പ്രദേശത്ത് സർവീസ് റോഡ് തകർന്നതാണ് കുരുക്കിന് കാരണം. മുടിക്കോട് മുതൽ പീച്ചി റോഡ് വരെയുള്ള ഭാഗത്ത് നിരവധി വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. ഇതുമൂലം അവശ്യസർവീസുകളെയും ബാധിച്ചു.


രാവിലെ നാലരയ്ക്ക് ആണ് ഗതാഗതക്കുരുക്ക് തുടങ്ങിയത്. ആംബുലൻസിന് പോലും കടന്നുപോകാൻ കഴിയാത്ത നിലയിൽ രൂക്ഷമാണ് കുരുക്ക്. നിരവധി വാഹനങ്ങൾ ഇപ്പോഴും ഗതാഗതക്കുരുക്കിൽ പെട്ടു കിടക്കുകയാണ്. ദേശീയ പാതയിലും സർവീസ് റോഡിലും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതോടെ ജോലിക്ക് പോകേണ്ടവരും മറ്റും വൈകിയാണ് ഓഫീസിൽ എത്തിയത്.

Previous Post Next Post