തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപകർക്ക് പാമ്പ് പിടിക്കാൻ പരിശീലനം. വനം വകുപ്പാണ് പരിശീലനം നൽകുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ ശാസ്ത്രിയമായി പാമ്പ് പിടിക്കുന്നത് എങ്ങനെ എന്ന് പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. ഓഗസ്റ്റ് 11 ന് പാലക്കാടാണ് പരിശീലനം നിശ്ചയിച്ചിട്ടുള്ളത്. പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
തിങ്കളാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിവരെ ഒലവക്കോട് ആരണ്യ ഭവൻ കോമ്പൗണ്ടിൽവെച്ചാണ് പരിശീലനം. പരിപാടിയിൽ പാലക്കാട് ജില്ലയിലെ താൽപര്യമുള്ള സ്‌കൂൾ അധ്യാപകരെ പങ്കെടുപ്പിക്കുന്നതിനുള്ള നിർദേശം നൽകണമെന്ന് അറിയിച്ചാണ് കത്ത്.