അഞ്ചുവർഷംകൊണ്ട് നൂറ് പാലങ്ങള്‍ എന്നാണ് സർക്കാർ ലക്ഷ്യമിട്ടതെങ്കിലും നാലുവർഷത്തിനുള്ളില്‍ തന്നെ നൂറ് പാലങ്ങള്‍ നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചുവെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പുമന്ത്രി അഡ്വ.പി.എ. മുഹമ്മദ് റിയാസ്. മാന്നാനം പാലത്തിൻ്റെ നിർമാണോദ്ഘാടനം ഓണ്‍ലൈനായി നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. നൂറ്റി അമ്ബതുപാലങ്ങള് എന്ന യാഥാർത്ഥ്യത്തിലേക്ക് എത്തിയെന്നും പാലം നിർമ്മാണം ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തമായി ഏറ്റെടുത്ത സർക്കാരാണിതെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
ഏറ്റുമാനൂർ നിയോജകമണ്ഡലത്തില്‍ ഏറ്റവും ഉയർന്ന തുകയില്‍ നിർമ്മിക്കുന്ന പാലമാണ് മാന്നാനം കൈപ്പുഴ റൂട്ടിലുള്ള മാന്നാനം പാലമെന്ന് മാന്നാനത്തു നടന്ന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു കൊണ്ട് സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. കമ്ബനിക്കടവ് പാലം , കുമരകം കോണത്താറ്റ് പാലം എന്നിവ അടുത്ത മാസത്തോടെ പൂർത്തിയാകുമ്ബോള്‍ ഏറ്റുമാനൂർ നിയോജകമണ്ഡലത്തില്‍ ഏറ്റെടുത്ത മുഴുവൻ പാലങ്ങളുടെയും നിർമാണം പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു.