ഹൈക്കോടതി ഹാളില്‍ മരപ്പട്ടി മൂത്രം ഒഴിച്ചു, ദുര്‍ഗന്ധം; കോടതി നടപടികള്‍ കുറച്ചുസമയത്തേക്ക് നിര്‍ത്തിവച്ചു.


കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് ഹരജികള്‍ കേള്‍ക്കുന്നത് കുറച്ചുസമയത്തേക്ക് നിര്‍ത്തിവച്ചു.

രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം. കോടതി ഹാളില്‍ ഇന്നലെ രാത്രി മരപ്പട്ടി കയറി മൂത്രമൊഴിച്ചിരുന്നു. ഇന്ന് രാവിലെ കോടതി തുടങ്ങിയതോടെയാണ് ദുര്‍ഗന്ധം അനുഭവപ്പെട്ടത്. തുടര്‍ന്ന് അത്യാവശ്യ കേസുകള്‍ പരിഗണിച്ചശേഷം കോടതി നടപടികള്‍ നിര്‍ത്തിവെച്ചു.

കോടതി ഹാള്‍ വൃത്തിയാക്കിയശേഷം വീണ്ടും കേസുകള്‍ പരിഗണിക്കും. ഹൈക്കോടതിയില്‍ നേരത്തെ മരപ്പട്ടി ശല്യമുണ്ട്.

Previous Post Next Post