സ്വതവേ ശാന്തപ്രകൃതന്‍, ആനപ്രേമികളുടെ ഇഷ്ടക്കാരൻ ഐരാവതസമൻ ഗജരാജൻ, ഗജരത്നം ഗജോത്തമൻ, കളഭകേസരി, തിരുവിതാംകൂർ ഗജശ്രേഷ്ഠൻ തുടങ്ങിയ നിരവധി വിശേഷണങ്ങളും പട്ടങ്ങളും ലഭിച്ചിട്ടുള്ള ഗജവീരനായിരുന്നു ഈരാറ്റുപേട്ട അയ്യപ്പൻ.

ആനപ്രേമികളുടെ ഇഷ്ടക്കാരൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു. ആനപ്രേമികളുടെ ഇടയിൽ ഒട്ടേറെ ആരാധകരുള്ള കൊമ്പനായിരുന്നു ഈരാറ്റുപേട്ട അയ്യപ്പൻ. ചൊവ്വാഴ്ച രാവിലെയാണ് ആന ചരിഞ്ഞതായുള്ള വിവരം പുറത്തുവന്നത്. കഴിഞ്ഞ നാലുമാസമായി പലതരം അസുഖങ്ങളിൽപെട്ട് ചികിത്സയിലായിരുന്നു ഈരാറ്റുപേട്ട അയ്യപ്പൻ.

1977 ഡിസംബറിലാണ് കോടനാവട്ടത്തുനിന്ന് ആനയെ കിട്ടുന്നത്. കോടനാട് ആനക്കൂട്ടിൽനിന്ന് നേരിട്ട് പരവൻപറമ്പിൽ (സെയിന്റ് ജോർജ്) കുടുംബക്കാർ നേരിട്ട് വാങ്ങുകയായിരുന്നു. പരവൻപറമ്പിൽ വീട്ടിൽ എത്തുമ്പോൾ അഞ്ച് വയസ്സായിരുന്നു ആനയ്ക്ക് പ്രായം. അമ്പത് വർഷത്തോളമായി ഇവരുടെ കൈവശം ആയിരുന്നു.

നാലുമാസം മുമ്പ് കൊല്ലം ചടയമംഗലത്തും തൃശ്ശൂരിലും ചേർത്തലയിലുംവെച്ച് ആന കുഴഞ്ഞുവീണിരുന്നു. പിന്നീട്, സ്വയം എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് വീണുപോവുകയായിരുന്നു. തൃശ്ശൂർ പൂരം ഉൾപ്പടെ കോട്ടയം, എറണാകുളം ആലപ്പുഴ ജില്ലകളിൽ എല്ലാ ഉത്സവങ്ങളിലും പങ്കെടുത്തിട്ടുണ്ട്.

സ്വതവേ ശാന്തപ്രകൃതക്കാരനായിരുന്നു. ഐരാവതസമൻ ഗജരാജൻ, ഗജരത്നം ഗജോത്തമൻ, കളഭകേസരി, തിരുവിതാംകൂർ ഗജശ്രേഷ്ഠൻ തുടങ്ങിയ നിരവധി വിശേഷണങ്ങളും പട്ടങ്ങളും ലഭിച്ചിട്ടുള്ള ഗജവീരനായിരുന്നു ഈരാറ്റുപേട്ട അയ്യപ്പൻ.

Previous Post Next Post