മടിക്കൈ ഗവണ്‍മെൻ്റ് ഹയർ സെക്കന്ററി സ്കൂളില്‍ റാഗിംഗ് പരാതി. പ്ലസ് ടു വിദ്യാർത്ഥികള്‍ സംഘം ചേർന്ന് പ്ലസ് വണ്‍ വിദ്യാർത്ഥിയെ മർദ്ദിച്ചെന്നാണ് പരാതി.
ബല്ലാ കടപ്പുറം സ്വദേശി ഷാനിദിന് ആക്രമണത്തില്‍ സാരമായി പരുക്കേറ്റു.
ഷർട്ടിൻ്റെ ബട്ടണ്‍ ഇടാത്തതിൻ്റെ പേരില്‍ തുടങ്ങിയ തർക്കമാണ് ക്രൂര മർദ്ദനത്തില്‍ കലാശിച്ചത്. ഷാനിദിൻ്റെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ക്രൂര മർദ്ദനത്തില്‍ കലാശിച്ചത്. ഷർട്ടിൻ്റെ ബട്ടണ്‍ ഇടാത്തത് ചോദ്യം ചെയ്ത പ്ലസ് ടു വിദ്യാർത്ഥികളും ഷാനിദും തമ്മില്‍ സംഘർഷമുണ്ടാവുകയും പിന്നീട് പ്ലസ് ടു വിദ്യാർത്ഥികള്‍ സംഘം ചേർന്ന് വിദ്യാർത്ഥിയെ ആക്രമിക്കുകയുമായിരുന്നു.
അടിയേറ്റ് ബോധം പോയ ഷാനിദിനെ സ്‌കൂളിലെ അധ്യാപകരാണ് ആശുപത്രിയിലെത്തിച്ചത്. തോയമ്മലിലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ഷാനിദ്. സ്‌കൂളില്‍ പ്ലസ് വണ്‍ സയൻസ് വിദ്യാർത്ഥിയാണ് ഷാനിദ്. സംഭവത്തില്‍ ഷാനിദിൻ്റെ കുടുംബം ഹൊസ്‌ദുർഗ് പൊലീസിന് പരാതി നല്‍കി. കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി. സ്‌കൂളിൻ്റെ ഭാഗത്ത് നിന്നുള്ള പരാതി നാളെ രാവിലെ പൊലീസിന് കൈമാറുമെന്നാണ് അധ്യാപകർ അറിയിച്ചിരിക്കുന്നത്.