തൃശൂരിൽ യുപി സ്‌കൂളിന്റെ സീലിങ് തകർന്നുവീണു, ഒഴിവായത് ദുരന്തം

 

തൃശൂർ: തൃശൂർ കോടാലിയിലെ യുപി സ്‌കൂളിൽ സീലിങ് തകർന്നുവീണു. കുട്ടികൾ അസംബ്ലി കൂടുന്ന ഓഡിറ്റോറിയത്തിന്റെ സീലിങ് ആണ് തകർന്നത്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജില്ലാ കലക്ടർ ഇന്ന് തൃശൂർ ജില്ലയിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.


ഇന്ന് പുലർച്ചെയാണ് സംഭവം. 54 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് 2023ൽ ചെയ്ത സീലിങ് ആണ് തകർന്നുവീണത്. ഷീറ്റിനടിയിലെ ജിപ്‌സം ബോർഡാണ് തകർന്ന് വീണത്. ഓഡിറ്റോറിയത്തിലുണ്ടായിരുന്ന ഫാനുകളും വീണു. അശാസ്ത്രീയമായ നിലയിലാണ് കെട്ടിടം പണിതിരിക്കുന്നതെന്ന് നാട്ടുകാർ പരാതി നൽകിയിരുന്നു.


രണ്ട് മാസം മുമ്പ് മഴ പെയ്ത് സീലിങ് കുതിർന്നപ്പോഴും പരാതിപ്പെട്ടിരുന്നു. വാർഡ് മെമ്പറും പഞ്ചായത്ത് അധികാരികളും സ്ഥലത്തെത്തി പരിശോധന നടത്തി. സുരക്ഷാ പരിശോധന ഇടയ്ക്കിടെ നടത്താറുണ്ടെന്ന് അധ്യാപകർ പറയുന്നു.

Previous Post Next Post