തൃശ്ശൂരില്‍ സ്വര്‍ണ മാല കൊത്തിപ്പറന്ന "കള്ളൻ കാക്കയെ" എറിഞ്ഞ് വീഴ്ത്തി നാട്ടുകാര്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ മതിലകത്ത് മാല കൊത്തിക്കൊണ്ട് പൊയ കാക്കയെ പിറകെ ഓടി എറിഞ്ഞ് വീഴ്ത്തി. മതിലകം കുടുക്കവളവിലെ അംഗണ്‍വാടി ജീവനക്കാരിയുടെ സ്വര്‍ണ മാലയാണ് കാക്ക കൊത്തിക്കൊണ്ട് പോയത്.

കുടുക്കവളവ് പതിമൂന്നാം വാര്‍ഡിലെ 77-ാം നമ്പര്‍ ശിശുഭവന്‍ അംഗണ്‍വാടി ജീവനക്കാരി ഷെര്‍ളി തോമസിന്റെ മൂന്നര പവന്റെ സ്വര്‍ണ മാലയാണ് അംഗണവാടിയുടെ കോണിപ്പടിയിലിരുന്ന കാക്ക തഞ്ചം നോക്കി തട്ടിയെടുത്തത്.

രാവിലെ അംഗണ്‍വാടി വൃത്തിയാക്കുമ്പോള്‍ മാല ചൂലില്‍ ഉടക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് കോണിപ്പടിയില്‍ മാല ഊരിവയ്ക്കുകയായിരുന്നു. മാലയ്‌ക്കൊപ്പം ഒരു ഭക്ഷണപ്പൊതിയും ഉണ്ടായിരുന്നു. ഭക്ഷണം കൊത്തിയെടുക്കാന്‍ വന്ന കാക്ക പക്ഷെ തിരികെ പറന്നത് സ്വര്‍ണ മാലയുമായി ആയിരുന്നു.
Previous Post Next Post