അശ്ലീല സിനിമകളില്‍ അഭിനയിച്ച്‌ പണം സമ്ബാദിച്ചു, സോഷ്യല്‍മീഡിയയിലും ചില സൈറ്റുകളിലും ഇപ്പോഴും സജീവം; ശ്വേത മേനോനെതിരെ കേസ്.

പരാതിക്കാരനായ മാർട്ടിൻ മേനാച്ചേരി ജൂലായ് 31-നാണ് ശ്വേതാ മേനോനെതിരേ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുൻപാകെ പരാതി നല്‍കിയത്. നടിക്കെതിരേ പോലീസില്‍ നേരത്തേ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും അതിനാലാണ് നടപടിക്കായി കോടതിയെ സമീപിക്കുന്നതെന്നും ഹർജിയിലുണ്ടായിരുന്നു. തുടർന്നാണ് കോടതി പരാതിയില്‍ കേസെടുക്കാൻ പോലീസിന് നിർദേശം നല്‍കിയത്.
നടി ശ്വേതാ മേനോൻ സിനിമയിലും പരസ്യങ്ങളിലും അല്ലാതെയും അശ്ലീലരംഗങ്ങള്‍ അഭിനയിച്ച്‌ ഇത്തരം ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ വഴിയും സാമൂഹികമാധ്യമങ്ങള്‍ വഴിയും പ്രചരിപ്പിച്ചെന്നാണ് പരാതിക്കാരന്റെ ആരോപണം. 'വള്‍ഗറായ സെക്സ് സിനിമ നടി'യാണെന്ന കുപ്രസിദ്ധി ദുരുപയോഗംചെയ്ത് കച്ചവടം ചെയ്യുകയാണെന്നും സ്വന്തം അശ്ലീലവീഡിയോകള്‍ക്കൊപ്പം പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീലരംഗങ്ങളടക്കം പ്രചരിപ്പിച്ച്‌ ലൈംഗികത മാർക്കറ്റ് ചെയ്യുകയാണെന്നും ആരോപിച്ചിട്ടുണ്ട്.
പണം സമ്ബാദിക്കാൻ ഇനിയും സെക്സ് വേഷങ്ങള്‍ ചെയ്യുമെന്ന് നടി പ്രഖ്യാപിച്ചു. ഗർഭനിരോധന ഉറയുടെ പരസ്യവീഡിയോ അശ്ലീലസൈറ്റിലൂടെ ഇതിനോടകം കണ്ടത് 30 കോടിയോളം ആളുകളാണ്. ലോകത്തെ ഏറ്റവും സെക്സിയായ സ്ത്രീ താനാണെന്നാണ് നടി ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുള്ളത്. രതിനിർവേദം, പാലേരി മാണിക്യം, കളിമണ്ണ് തുടങ്ങിയ സിനിമകളിലെ അശ്ലീലരംഗങ്ങള്‍ ഉപയോഗിച്ച്‌ അശ്ലീലസൈറ്റുകളില്‍ വീഡിയോപ്രചരിപ്പിച്ചു. യൂട്യൂബിലും ഗൂഗിളിലും നടിയെക്കുറിച്ച്‌ തിരഞ്ഞാല്‍ ഇത്തരം നിരവധി അശ്ലീല ചിത്രങ്ങളും വീഡിയോകളും ലഭിക്കും- തുടങ്ങിയ ആരോപണങ്ങളും പരാതിയിലുണ്ട്.
Previous Post Next Post