ഒന്നരക്കിലോ കഞ്ചാവുമായി കോട്ടയം അതിരമ്ബുഴയിലെ പെട്രോള്‍ പമ്ബ് ജീവനക്കാരനായ ഒഡീഷ സ്വദേശി പിടിയില്‍.


അതിരമ്ബുഴയില്‍ ഒന്നരക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. എം. ജി സര്‍വ്വകലാശാലയ്‌ക്ക് സമീപത്തെ പെട്രോള്‍ പമ്ബിലെ തൊഴിലാളിയായ ഒഡീഷ സ്വദേശി ദുഷ്മന്ത് നായിക് (21) ആണ് പിടിയിലായത്.

നാട്ടില്‍ പോയി വരുമ്ബോള്‍ കഞ്ചാവ് എത്തിക്കുന്നതാണ്് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ജേഷ്ഠനും കഞ്ചാവുവില്‍പ്പനയുണ്ടെങ്കിലും അയാളെ പിടികിട്ടിയില്ല.
കഞ്ചാവ് വില്‍ക്കാനായി എം. ജി സര്‍വ്വകലാശാലയ്‌ക്ക് സമീപം ഇടപാടുകാരനെ കാത്തു നില്‍ക്കുമ്ബോഴാണ് ഇയാള്‍ പിടിയിലായത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലഹരി വിരുദ്ധ സ്‌ക്വാഡും ഗാന്ധിനഗര്‍ പോലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.

Previous Post Next Post