തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ പേരുചേർക്കാനുള്ള തീയതി നീട്ടി

 

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനായി വോട്ടർപട്ടികയിൽ പേരുചേർക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു. വോട്ടർ പട്ടികയിൽ പേരു ചേർക്കാനും നീക്കം ചെയ്യാനും തിരുത്തലുകൾ വരുത്താനും അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഇന്നായിരുന്നു.


പ്രതിപക്ഷ കക്ഷികൾ ഉൾപ്പെടെ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഓഗസ്റ്റ് 12 വരെ സമയം നീട്ടിയിരിക്കുന്നത്. വോട്ടർപട്ടികയിൽ പേരു ചേർക്കാനായി രാഷ്ട്രീയ പാർട്ടികൾ മത്സരിച്ചു രംഗത്തിറങ്ങിയതോടെ രണ്ടാഴ്ച കൊണ്ട് 19.21 ലക്ഷം അപേക്ഷകളാണു ലഭിച്ചത്.


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റായ www.sec.kerala.gov.in ൽ സിറ്റിസൻ റജിസ്ട്രേഷൻ നടത്തി പ്രൊഫൈൽ സൃഷ്ടിച്ച ശേഷമാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോയും അപ്ലോഡ് ചെയ്യണം. പ്രൊഫൈൽ സൃഷ്ടിച്ച ഒരാൾക്ക് 10 പേരെ വരെ ചേർക്കാനുള്ള അപേക്ഷ സമർപ്പിക്കാം. അപേക്ഷ നൽകി ഹിയറിങ് നോട്ടിസ് ലഭിക്കുമ്പോൾ തിരിച്ചറിയൽ രേഖയുമായി ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസറായ (ഇആർഒ) തദ്ദേശ സ്ഥാപന സെക്രട്ടറിക്കു മുൻപാകെ ഹാജരാകണം.

Previous Post Next Post