ട്രെയിനിലെ ശുചിമുറിയില്‍ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി; സംഭവം ആലപ്പുഴയില്‍.


ധൻബാദ്-ആലപ്പുഴ എക്സ്പ്രസ് ട്രെയിനിൻ്റെ ശുചിമുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി.ധൻബാദില്‍ നിന്ന് ആലപ്പുഴ റെയില്‍വെ സ്റ്റേഷനിലെത്തിയ ട്രെയിനിലെ എസ് 3 കോച്ചിലെ ശുചിമുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

ഇന്നലെ രാത്രിയാണ് ട്രെയിൻ ആലപ്പുഴയിലെത്തിയത്.

റെയില്‍വെ അധികൃതർ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് ശുചിമുറിയിലെ വേസ്റ്റ് ബിന്നില്‍ മൃതദേഹം കണ്ടെത്തിയത്. റെയില്‍വെ പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി തുടർനടപടികള്‍ സ്വീകരിക്കുകയുമായിരുന്നു.

സംഭവത്തെക്കുറിച്ച്‌ റെയില്‍വെ അധികൃതരും പോലീസും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുഞ്ഞ് ആരുടേതാണെന്നും, എങ്ങനെയാണ് മൃതദേഹം ട്രെയിനിലെത്തിപ്പെട്ടതെന്നുമുള്ള കാര്യങ്ങള്‍ അന്വേഷണത്തില്‍ വ്യക്തമാകുമെന്നാണ് അധികൃതർ നല്‍കുന്ന വിവരം.

Previous Post Next Post