മഞ്ചേരി മെഡിക്കല്‍ കോളജിലെത്തിയ ആരോഗ്യ മന്ത്രി വീണാ ജോർജിനോട് ശമ്ബളം ലഭിച്ചില്ലെന്ന പരാതി പറഞ്ഞ താല്‍ക്കാലിക ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു.
സംഘം ചേർന്ന് ബഹളം വെക്കുകയും സംഘർഷ സാധ്യതയുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്ട്രര്‍ ചെയ്തത്. ഗവ.മെഡിക്കല്‍ കോളജില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടാനം ചെയ്യാൻ ചെവ്വാഴ്ചയാണ് മന്ത്രി വീണാ ജോർജ് എത്തിയത്.
എച്ച്‌ഡിസിക്ക് കീഴില്‍ ജോലി ചെയ്യുന്ന നഴ്സുമാർ, നഴ്സിംഗ് അസിസ്റ്റന്‍റ്, എക്സറെ ടെക്നീഷ്യൻമാർ, ശുചീകരണ ജീവനക്കാർ ഉള്‍പ്പെടെയുള്ളവരാണ് മന്ത്രിയോട് രണ്ട് മാസമായി ശമ്ബളം ലഭിക്കുന്നില്ലെന്ന പരാതി പറഞ്ഞത്. വേഗത്തില്‍ പോകാൻ ഒരുങ്ങി യതോടെ മന്ത്രിയെ കാണണമെന്ന ആവശ്യവുമായി ജീവനക്കാർ ബഹളം വച്ചിരുന്നു. പ്രിൻസിപ്പാള്‍ ഡോ.കെകെ അനില്‍ രാജിന്‍റെ പരാതിയിലാണ് കണ്ടാലറിയാവുന്ന കരാർ ജീവനക്കാർക്കെതിരെ മഞ്ചേരി പൊലീസ് കേസെടുത്തത്.