മലപ്പുറം: ദേശീയപാത 66-ൽ വളാഞ്ചേരിയിലെ വട്ടപ്പാറ വയഡക്ട് പാലത്തിൽ നിന്നും യുവാവ് വീണു മരിച്ചനിലയിൽ. കടുങ്ങാത്തുകുണ്ട് ഇരിങ്ങാവൂർ കുറുപ്പുംപടി നെല്ലിക്കാട്ടിൽ വീട്ടിൽ സ്വരാജ് (23) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തോടെയാണു സംഭവം.
വയഡക്ടിലെ ഏറ്റവും ഉയർന്ന പോയിന്റായ പത്താംനമ്പർ പില്ലറിനു മുകളിൽ നിന്നാണ് സ്വരാജ് താഴേക്ക് പതിച്ചത്. യുവാവിന്റെത് ആത്മഹത്യയാണെന്നാണ് വിലയിരുത്തൽ. പ്രണയബന്ധം തകർന്നതിൽ മനംനൊന്താണ് യുവാന് ജീവനൊടുക്കിയത് എന്നാണ് പൊലീസ് നിഗമനം. വളാഞ്ചേരി പോലീസും നാട്ടുകാരും സ്ഥലത്തെത്തി. മൃതദേഹം വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി.