പിന്നില്‍ നിന്ന് കുത്തുമെന്ന് കരുതിയില്ലെന്നും ലോകം മുഴുവൻ തന്നെ കള്ളനായി ചിത്രീകരിച്ചെന്നും ഡോഹാരിസ് ചിറക്കല്‍. തന്നെ അറിയാവുന്നവര്‍ സഹായിച്ചില്ലെന്നും ഒന്നോ രണ്ടോ ആളുകള്‍ കൂടെ നിന്നില്ലെന്നും ഡോ. ഹാരിസ് പറഞ്ഞു.
തന്നോട് ചോദിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാമായിരുന്നുവെന്നും ചികിത്സയില്‍ കഴിയുന്നതിനിടെ തെറ്റായ റിപ്പോര്‍ട്ടുകള്‍ നല്‍കിയെന്നും പ്രിന്‍സിപ്പലിന്‍റെയും സൂപ്രണ്ടിന്‍റെയും വാര്‍ത്താസമ്മേളനം തന്നെ ഞെട്ടിച്ചുവെന്നും ഹാരിസ് പറഞ്ഞു. ആര്‍ക്കെതിരെയും ഒരു പരാതിയുമായി മുന്നോട്ടില്ലെന്നും ഡോ. ഹാരിസ് പറഞ്ഞു.
പ്രത്യേക നിമിഷത്തിലായിരിക്കും അവര്‍ അത്തരത്തിലുള്ള വാര്‍ത്താസമ്മേളനം വിളിച്ചത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഇനിയും തന്‍റെ വകുപ്പ് മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ അവരുടെ പിന്തുണ ആവശ്യമാണ്. എല്ലാ സംവിധാനവും ഒരുക്കേണ്ടത് അവരാണ്. ഇനിയും അവര്‍ സഹായിക്കേണ്ടതുണ്ട്. ശത്രുപക്ഷത്തുനിന്ന് പോകാനാകില്ല. പല ചികിത്സ വകുപ്പുകളിലെ ഡോക്ടര്‍മാര്‍ ഒന്നിച്ചാലെ മെഡിക്കല്‍ കോളേജിലെ ചികിത്സ സംവിധാനം മുന്നോട്ടുപോകുവെന്നും ഡോ. ഹാരിസ് പറഞ്ഞു..