കണ്ണൂരിൽ വീടിനുള്ളിൽ രാജവെമ്പാല; പതുങ്ങിയിരുന്നത് കിച്ചൺ റാക്കിൽ

 


കണ്ണൂർ: ഇരിട്ടിയിൽ വീടിന്റെ അടുക്കളയിൽ രാജവെമ്പാലയെ പിടികൂടി. വാണിയപ്പാറ തുടിമരത്ത് ജോസിന്റെ വീട്ടിൽനിന്നാണ് ഉഗ്രവിഷമുള്ള പാമ്പിനെ പിടികൂടിയത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. അടുക്കളയിലെ ബെർത്തിന്റെ താഴെയായിരുന്നു പാമ്പ്.

വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് മാർക്ക് പ്രവർത്തകർ സ്ഥലത്തെത്തി രാജവെമ്പാലയെ പിടികൂടി. പാമ്പിനെ പിന്നീട് വനത്തിൽ വിട്ടു. ഫൈസൽ വിളക്കോട്, മിറാജ് പേരാവൂർ, അജിൽകുമാർ, സാജിദ് ആറളം എന്നിവരാണ് പാമ്പിനെ പിടികൂടിയത്. വനത്തോട് ചേർന്ന പ്രദേശത്താണ് ജോസിന്റെ വീട്ട് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നാകാം പാമ്പ് വീടിനുള്ളിലേക്ക് എത്തിയതെന്നാണ് വിലയിരുത്തൽ.

Previous Post Next Post