'റൂം ലോക് ചെയ്തിരുന്നില്ല, നവാസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്ബോള്‍ ജീവനുണ്ടായിരുന്നു'; ഹോട്ടലുടമ

നടൻ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ചലച്ചിത്ര ലോകം. പ്രകമ്ബനം എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി ചോറ്റാനിക്കരയിലെ ഹോട്ടല്‍മുറിയില്‍ എത്തിയതായിരുന്നു നവാസ്.

കഴിഞ്ഞ 25 ദിവസങ്ങളായി ഇതേ ഹോട്ടലില്‍ തന്നെയാണ് നവാസ് താമസിച്ചിരുന്നത്. റൂം വെക്കേറ്റ് ചെയ്തിട്ടും നവാസിനെ കാണാനില്ലെന്ന് കണ്ട് അന്വേഷിക്കാൻ റൂം ബോയ് എത്തിയപ്പോഴാണ് ആബോധാവസ്ഥയില്‍ കിടക്കുന്ന നവാസിനെ കാണുന്നത്. കലാഭവൻ നവാസ് റൂമിലെ വാതിലിനരികില്‍ വീണുകിടക്കുകയായിരുന്നുവെന്നും റൂം ലോക്ക് ചെയ്തിരുന്നില്ലെന്നും ഹോട്ടല്‍ ജീവനക്കാർ പറഞ്ഞു.

ഹോട്ടലിലുണ്ടായിരുന്ന മറ്റ് സിനിമാ താരങ്ങള്‍ മുറിയൊഴിഞ്ഞിട്ടും നവാസിനെ കാണാതായതോടെ റിസപ്ഷനില്‍ നിന്ന് അദ്ദേഹം താമസിക്കുന്ന മുറിയിലേക്ക് ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ ഫോണില്‍ കിട്ടാതായതോടെ നവാസിനെ അന്വേഷിക്കാന്‍ എത്തിയ റൂം ബോയ് വാതില്‍ തുറന്നുകിടക്കുന്നതായാണ് കണ്ടത്. ഹോട്ടല്‍ മുറിയില്‍ നിന്ന് പുറത്തേയ്ക് എടുത്തപ്പോള്‍ ജീവൻ ഉള്ളത് പോലെ ആണ് തോന്നിയതെന്നും, എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരിച്ചുവെന്നും ഹോട്ടല്‍ ഉടമ സന്തോഷ്‌ പറഞ്ഞു.

റൂം ചെക്കൌട്ട് ആണെന്ന് പ്രൊഡക്ഷനില്‍ നിന്നും വിളിച്ച്‌ പറഞ്ഞിരുന്നു. അടുത്ത റൂമിലുണ്ടായിരുന്ന നടൻ അസീസ് റൂം വെക്കേറ്റ് ചെയ്തിട്ടും നവാസിനെ കാണാതായപ്പോഴാണ് റൂം ബോയി പോയി നോക്കിയത്. ഡോർ തുറന്നപ്പോള്‍ നവാസ് താഴെ വീണ് കിടക്കുന്നതാണ് കണ്ടത്. ഉടനെ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കണ്‍മുന്നില്‍ നോർമലായി നടന്ന് പോയ ആളാണ്. പിന്നെ കാണുന്നത് ഇങ്ങനെ ആണ്. ആശുപത്രിയിലേക്ക് ആംബുലൻസില്‍ പോകുമ്ബോള്‍ അദ്ദേഹത്തിന് ജീവനുണ്ടായിരുന്നുവെന്നും ഹോട്ടല്‍ ഉടമ  പ്രതികരിച്ചു.
Previous Post Next Post