രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്ക്കില്ല; നടപടി സസ്‌പെൻഷനിൽ ഒതുക്കി കോൺഗ്രസ്

തിരുവനന്തപുരം: ആരോപണ വിധേയനായ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പാർലമെന്ററി പാർട്ടി അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. രാഹുലിനെതിരെ ഉയർന്ന ആരോപണം അന്വേഷിക്കാൻ ഒരുസമിതിയെ നിയോഗിക്കാനും തീരുമാനമായി. എംഎൽഎ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് ഉൾപ്പടെ കടുത്ത നിലപാട് സ്വീകരിച്ചെങ്കിലും ഉപതെരഞ്ഞെടുപ്പ് ഭീതി മുന്നിൽ കണ്ട് തീരുമാനം മാറ്റുകയായിരുന്നെന്നാണ് സൂചന. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരും.


പാർലമെന്ററി പാർട്ടി അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തതോടെ 15ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ രാഹുൽ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും. അതേസമയം നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ രാഹുൽ അവധിയിൽ പ്രവേശിക്കാനാണ് സാധ്യത.


നേരത്തെ ആരോപണം ഉയർന്നതിന് പിന്നാലെ യുത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുലിനെ മാറ്റിയിരുന്നു. അതിന് പിന്നാലെയാണ് പാർലമെന്ററി പാർട്ടി അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനം ഉണ്ടായത്.

Previous Post Next Post