സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സ്വർണവില വീണ്ടും താഴേക്ക്. പവന് 280 രൂപയും ഗ്രാമിന് 40 രൂപയുമാണ് കുറഞ്ഞത്.
ഇതോടെ ഒരു പവൻ സ്വർണത്തിന് 73,880 രൂപയിലും ഗ്രാമിന് 9,235 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 35 രൂപ താഴ്ന്ന് 7,635 രൂപയിലെത്തി.
ഇക്കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് കുറിച്ച ഗ്രാമിന് 9,470 രൂപയും പവന് 75,760 രൂപയുമാണ് കേരളത്തിലെ സർവകാല റിക്കാർഡ്. അതിനു ശേഷം കഴിഞ്ഞ പത്ത് ദിവസമായി സ്വർണവില കുത്തനെ കുറയുകയാണ്. ഇതുവരെ ഗ്രാമിന് 230 രൂപയും പവന് 1,800 രൂപയും കുറഞ്ഞിട്ടുണ്ട്.
ജനുവരി 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.