തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് കണക്കിലെടുത്ത് കെഎസ്ആർടിസി കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു. രണ്ടാംഘട്ടമായി 40 അധിക അന്തർസംസ്ഥാന സർവീസുകളാണ് പ്രഖ്യാപിച്ചത്. പുതുതായി വാങ്ങിയ എസി സീറ്റർ, എസി സ്ലീപ്പർ, സീറ്റർ കം സ്ലീപ്പർ, സൂപ്പർ ഫാസ്റ്റ് പ്രീമിയം, ഫാസ്റ്റ് പാസഞ്ചർ എന്നിവയാണ് അന്തർസംസ്ഥാന സർവീസുകൾക്കായി ക്രമീകരിച്ചത്.
സെപ്തംബർ ഒന്നുമുതൽ 15 വരെയാണ് അധിക സർവീസുകൾ. ഒന്നാംഘട്ടത്തിൽ 29 മുതൽ സെപ്തംബർ 15 വരെ 44 സർവീസ് പ്രഖ്യാപിച്ചിരുന്നു. ബംഗളൂരുവിലേക്കാണ് കൂടുതൽ സർവീസുകൾ.
കേരളത്തിൽ നിന്ന് ബംഗളൂരുവിലേക്ക്
വൈകിട്ട് 4.30: കൊട്ടാരക്കരയിൽനിന്ന് എസി സ്ലീപ്പർ (പാലക്കാട് വഴി), 5.40: തിരുവനന്തപുരത്തു നിന്ന് എസി സീറ്റർ കം സ്ലീപ്പർ (നാഗർകോവിൽ വഴി), 5.30: ആലപ്പുഴയിൽ നിന്ന് സൂപ്പർ ഡീലക്സ് (പാലക്കാട് വഴി), 6.4: കോട്ടയത്തു നിന്ന് സൂപ്പർ എക്സ്പ്രസ് (പാലക്കാട് വഴി), 6.45, 7.00: എറണാകുളത്തു നിന്ന് സൂപ്പർഫാസ്റ്റ് പ്രീമിയം (പാലക്കാട് വഴി),
9.15, 9.30: തൃശൂരിൽ നിന്ന് സൂപ്പർഫാസ്റ്റ് പ്രീമിയം (പാലക്കാട് വഴി), 8.45, 9, 9.50, 10.10: കോഴിക്കോട്ടു നിന്ന് സൂപ്പർഫാസ്റ്റ് പ്രീമിയം (കുട്ട വഴി), 8.00: മലപ്പുറത്തു നിന്ന് ബംഗളൂരുവിലേക്ക് സൂപ്പർഫാസ്റ്റ് (കുട്ടവഴി),
ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള സർവീസുകൾ
വൈകിട്ട് 5.30 മുതൽ രാത്രി 10.50 വരെയാണ് ബംഗളൂരുവിൽ നിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള സർവീസുകൾ. വൈകട്ട് 5.30ന് കോയമ്പത്തൂർ വഴി കൊട്ടാരക്കരയിലേക്ക് എസി സ്ലീപ്പർ ബസ്. 6.15ന് തിരുവനന്തപുരം എസി സീറ്റർ കം സ്ലീപ്പർ (നാഗർകോവിൽ വഴി). 7.30, 9.30, 10.15, 10.50 സമയങ്ങളിൽ കോഴിക്കോട്ടേക്ക് സൂപ്പർഫാസ്റ്റ് പ്രീമിയം( കുട്ട വഴി). രാത്രി 9.30നും 10.30നും തൃശൂരിലേക്കും വൈകിട്ട് 5.45നും 6.45നും എറണാകുളത്തേക്കും എസി സൂപ്പർഫാസ്റ്റ് പ്രീമിയം.
മൈസൂരുവിൽനിന്ന് പാലായിലേക്ക് രാത്രി 7.30ന് ഫാസ്റ്റ് പാസഞ്ചർ സർവീസ് പുറപ്പെടും. ആറിന് തൃശൂരിലേക്കും രാത്രി 8, 10 സമയങ്ങളിൽ കണ്ണൂരിലേക്കും സൂപ്പർഫാസ്റ്റ് സർവീസ്. രാത്രി 9.15നും 10.40നും ബംഗളൂരുവിൽനിന്നും രാത്രി പത്തിന് മൈസൂരിൽനിന്നും കണ്ണൂരിലേക്ക് സൂപ്പർഫാസ്റ്റ് സർവീസ്. രാത്രി 7.20നാണ് ബംഗളൂരു- ആലപ്പുഴ സൂപ്പർ ഡീലക്സ്. 6.30ന് ചെന്നൈ-എറണാകുളം എസി സീറ്റർ (കോയമ്പത്തൂർ വഴി).
മൈസൂരുവിലേക്ക്
9.50, 10, 10.10, 12.00: സമയങ്ങളിൽ കണ്ണൂരിൽനിന്ന് മൈസൂരുവിലേക്ക് സൂപ്പർഫാസ്റ്റ് (മട്ടന്നൂർ വഴി), 5.30: പാലായിൽ നിന്ന് ഫാസ്റ്റ് പാസഞ്ചർ (ബത്തേരി വഴി)
ചെന്നൈയിലേക്ക്
6.30: എറണാകുളത്തുനിന്ന് ചെന്നൈയിലേക്ക് എസി സീറ്റർ
