സ്ഥലം വിറ്റ പണവുമായി യുവാക്കള്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി, അടിച്ചുതകര്‍ത്തു, 2 കോടി രൂപ കവര്‍ന്നു, മലപ്പുറത്ത് വൻമോഷണം

മലപ്പുറം നന്നമ്ബ്രയില്‍ കാർ യാത്രക്കാരെ ആക്രമിച്ച്‌ 2 കോടി രൂപ കവർന്നു. നന്നമ്ബ്ര തെയ്യാലിങ്ങള്‍ ഹൈസ്കൂള്‍ പടിയില്‍ വെച്ച്‌ രാത്രി 9.50 നാണ് സംഭവം.

തെന്നല അറക്കല്‍ സ്വദേശി മുഹമ്മദ് ഹനീഫ, മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. കൊടിഞ്ഞിയില്‍ നിന്ന് സ്ഥലം വിറ്റ 1.95 കോടി രൂപയുമായി കാറില്‍ വരുമ്ബോള്‍ എതിരെ വന്ന കാറില്‍നിന്ന് ഇറങ്ങി വന്ന നാലംഗ സംഘം മാരകായുധങ്ങളുമായി എത്തി വണ്ടി അടിച്ചു തകർത്ത് ബാഗില്‍ സൂക്ഷിച്ച പണം കവരുകയായിരുന്നു. സംഘം പെട്ടന്ന് കാർ കൊടിഞ്ഞി ഭാഗത്തേക്ക് ഓടിച്ചു പോയി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Previous Post Next Post