താരസംഘടന അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാല്‍ തുടർന്നേക്കില്ല. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ ഇല്ലെന്ന് നിലപാട് ആവർത്തിക്കുകയാണ് മോഹൻലാല്‍.
ജഗദീഷും ശ്വേത മേനോനും രവീന്ദ്രനുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ളത്. കുഞ്ചാക്കോ ബോബനോ വിജയ രാഘവനോ ഇല്ലെങ്കില്‍ മത്സരിക്കും എന്ന് ജഗദീഷ് അറിയിച്ചു. അമ്മയിലെ താരങ്ങളില്‍ നിന്ന് ജഗദീഷ് പിന്തുണ തേടിയിട്ടുണ്ട്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബു രാജിനൊപ്പം ജോയ് മാത്യു മത്സരിച്ചേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.