കൊല്ലം: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരേ യാത്രക്കാരന്റെ നഗ്‌നതാപ്രദർശനം. കൊട്ടിയത്തുനിന്ന് കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെയാണ് യുവതിക്ക് യാത്രക്കാരനിൽ നിന്ന് ദുരനുഭവമുണ്ടായത്. യാത്രക്കാരന്റെ ലൈംഗികവൈകൃതം യുവതി മൊബൈൽഫോണിൽ പകർത്തുകയും ചെയ്തു.
കഴിഞ്ഞദിവസം രാത്രി 10.45ഓടെയായിരുന്നു സംഭവം. ബസിൽ യാത്രക്കാർ കുറഞ്ഞ സമയത്താണ് സംഭവം. യാത്ര തുടങ്ങി കുറച്ചു ദൂരം പിന്നിട്ടപ്പോഴാണ് തൊട്ടപ്പുറത്തെ സീറ്റിലിരുന്ന ഇയാളുടെ പ്രവൃത്തി ശ്രദ്ധിച്ചത്. യുവതി ആദ്യം പരിഭ്രമിച്ചെങ്കിലും പെട്ടെന്ന് തന്നെ ഇയാളുടെ വിഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു.