ജയിൽ ചാടിയ ഗോവിന്ദച്ചാമി പിടിയിൽ

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിൽ. കണ്ണൂർ നഗരത്തിൽ വെച്ച് ഗോവിന്ദച്ചാമി പിടിയിലായതെന്നാണ് വിവരം. ഇയാളെ പിടികൂടിയിട്ടുണ്ടെന്ന വിവരം മാത്രമാണ് പൊലീസ് നൽകുന്നത്. വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.


തളാപ്പ് ഭാഗത്ത് കണ്ണൂർ ഡിസിസി ഓഫീസിന് അടുത്ത് നിന്ന് ഗോവിന്ദച്ചാമി എന്ന് കരുതപ്പെടുന്ന ആളെ കണ്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. കള്ളി ഷർട്ടും അടുത്ത പാൻസും ധരിച്ച ഗോവിന്ദച്ചാമി എന്ന് തോന്നിക്കുന്ന ആളെ കണ്ടതായാണ് ഇവർ പറഞ്ഞത്.


ഇയാളുടെ കൈയ്യിൽ കയ്യിൽ ഒരു പൊതിയുണ്ടായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞിരുന്നു. ഇയാൾ മതിൽ ചാടി രക്ഷപ്പെട്ടെന്നാണ് ഇവർ പറഞ്ഞത്, ഗോവിന്ദച്ചാമി ഉപയോഗിച്ചിരുന്ന തലയിണ മണത്ത് പൊലീസ് നായ കണ്ണൂർ ഭാഗത്തേക്ക് പോയയോടെ പൊലീസുകാരും പിൻതുടർന്നിരുന്നു.

Previous Post Next Post