റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി; ഒരു വയസുകാരന് ദാരുണാന്ത്യം

കൊച്ചി: റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസുള്ള കുഞ്ഞ് മരിച്ചു. പെരുമ്പാവൂർ മരുതുകവലയിൽ വാടകയ്ക്കു താമസിക്കുന്ന ഇടുക്കി പേരുശേരിൽ ആതിരയുടെ മകൻ അവ്യുക്ത് ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 5നാണ് സംഭവം.


മുത്തശ്ശിക്കൊപ്പം കളിച്ചു കൊണ്ടിരുന്ന കുട്ടി റംബുട്ടാൻ വിഴുങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പെരുമ്പാവൂരിലെ സാൻജോ ആശുപത്രി മോർച്ചറിയിൽ.

Previous Post Next Post