കണ്ണൂർ :കണ്ണൂരിൽ കോൺഗ്രസ് സമര സംഗമ പരിപാടിയിൽ സുധാകര വിഭാഗത്തിന്റെ പ്രതിഷേധം. പരിപാടി നടക്കുന്നതിന് തൊട്ടുമുമ്പ് വേദിക്ക് പുറത്ത് സുധാകരന്റെ കൂറ്റൻ ബോർഡും പ്രവർത്തകർ സ്ഥാപിച്ചിരുന്നു. പരിപാടിയുടെ പോസ്റ്ററിൽ സുധാകരന്റെ ഫോട്ടോ ഇല്ലാത്തതിനെതിരെ സുധാകര അനുകൂല മുദ്രാവാക്യം മുഴക്കി നേരത്തെ പ്രതിഷേധം ഉയർന്നിരുന്നു.
കെപിസിസി ആഹ്വാനപ്രകാരം കണ്ണൂർ ഡിസിസി നടത്തിയ സമരസംഗമം പരിപാടിയിലാണ് സുധാകര അനുകൂലികൾ പ്രതിഷേധിച്ചത്. ചരിത്രത്തിലാദ്യമായാണ് കെ സുധാകരൻ പങ്കെടുക്കാതെ കണ്ണൂരിൽ ഒരു കോൺഗ്രസ് പൊതുപരിപാടി നടക്കുന്നത്. കൊച്ചിയിൽ ചികിത്സയിലായിരുന്ന കെ സുധാകരൻ ഇപ്പോൾ ഡൽഹിയിലാണുള്ളത്.
കെപിസി അധ്യക്ഷൻ സണ്ണി ജോസഫ്, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, രാജ് മോഹൻ ഉണ്ണിത്താൻ തുടങ്ങിയ നേതാകളൊക്കെ സംഗമ നഗരയിലേക്ക് കടന്നു വരുമ്പോൾ കണ്ണൂരിലൊന്നേ നേതാവുള്ളുവെന്നും അത് സുധാകരനാണെന്നതുൾപ്പെടെയുള്ള മുദ്രാവാക്യം വിളികളുയർന്നിരുന്നു.