തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കുടുംബാംഗങ്ങളുമായും ഡോക്ടർമാരുമായും മുഖ്യമന്ത്രി വിവരങ്ങൾ ചോദിച്ചറിഞ്ഞു. വിഎസിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചില്ല.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും എസ് യുടി ആശുപത്രിയിലെത്തിയിരുന്നു. വിഎസിന്റെ ആരോഗ്യ നിലയിൽ അതീവഗുരുതരമായി തുടരുകയാണെന്നാണ് ഡോക്ടർമാർ പറയുന്നത്. നിലവിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് വിഎസ്. വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ചികിത്സിക്കുന്നത്.
കഴിഞ്ഞ മാസം 23നാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ എസ് യുടി ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ചത്. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. കഴിഞ്ഞ ദിവസം ആരോഗ്യം മോശമായതിനെ തുടർന്ന് ഡയാലിസിസ് തുടരാൻ കഴിയില്ല.