കലാകാരന്മാര്‍ ഏറ്റവും കൂടുതല്‍ അനുകരിച്ച രാഷ്ട്രീയക്കാരിലൊരാള്‍ വിഎസ് ആണെന്നത് തീര്‍ച്ച. അതില്‍ രൂപം കൊണ്ടും ശബ്ദസാദൃശ്യം കൊണ്ടും വിഎസിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒന്നായിരുന്നു മനോജ് ഗിന്നസിന്റെ അനുകരണങ്ങള്‍.
വിഎസിന് അനുശോചനം അറിയിച്ച് മനോജ് ഗിന്നസ് പങ്കുവെച്ച കുറിപ്പില്‍ വിഎസ് തന്റെ അനുകരണത്തെക്കുറിച്ച് പറഞ്ഞ വാക്കുകളും മനോജ് ഗിന്നസ് ഓര്‍ത്തെടുക്കുന്നു.
സിനിമാലയില്‍ ആണ് ആദ്യമായി വിഎസിന്റെ രൂപ സാദൃശ്യം താന്‍ അവതരിപ്പിക്കുന്നതെന്നും ഒരിക്കല്‍ അദ്ദേഹത്തെ നേരിട്ടു കാണുവാനും സംസാരിക്കാനും സാധിച്ചെന്നും അന്ന് അദ്ദേഹം തന്റെ തോളില്‍ തട്ടിക്കൊണ്ട് അനുകരണത്തെക്കുറിച്ച് ഓര്‍ത്ത് സംസാരിച്ചുവെന്നും മനോജ് ഗിന്നസ് പറയുന്നു.
തന്നെ അനുകരിക്കുന്നതില്‍ മനോജിനെയാണ് ഏറ്റവും ഇഷ്ടമെന്നും തന്നെ അനുകരിച്ചാല്‍ എന്തു കിട്ടുമെന്നും വിഎസ് മനോജ് ഗിന്നസിനോ് ചോദിച്ചു. 2500 രൂപയെന്ന് പറഞ്ഞപ്പോള്‍ അത്രയേ എനിക്ക് വിലയുള്ളോ എന്ന് വിഎസ് ചോദിച്ചെന്നും മനോജ് ഗിന്നസ് പറയുന്നു.