തെരുവുനായ വിഷയത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ വാദം തള്ളി എൻ പ്രശാന്ത് ഐഎഎസ്.
എം ബി രാജേഷ് മിനിസ്റ്ററെ ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചോ എന്ന് സംശയം. അനിമല്‍ വെല്‍ഫെയർ എന്നത് കണ്‍കറന്റ് ലിസ്റ്റില്‍ ഉള്ള വിഷയമാണ്. ഏതൊരു സംസ്ഥാന സർക്കാറിനും പ്രത്യേക സാഹചര്യങ്ങള്‍ക്കനുസരിച്ച് അനുയോജ്യമായ നിയമങ്ങളും ചട്ടങ്ങള്‍ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്ള വിഷയത്തില്‍ നിർമ്മിക്കാവുന്നതേ ഉള്ളൂവെന്ന് പ്രശാന്ത് ഫെയ്സ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
തമിഴ്നാട് സർക്കാർ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമപ്രകാരം ജല്ലിക്കെട്ട് വരെ നിയമപരമാക്കി. പല സംസ്ഥാനങ്ങളും ഗോവധം നിരോധിക്കുന്നതും ഈ അധികാരം ഉപയോഗിച്ചാണ്. കേരളം 1968 ല്‍ Kerala Animals and Birds Sacrifices Prohibition Act നിയമം പാസ്സാക്കിയിട്ടുണ്ട്. ABC ചട്ടങ്ങള്‍ നിർമ്മിച്ചിരിക്കുന്നത് 'animal birth control' എന്ന ലക്ഷ്യത്തോടെയാണെന്ന് മനസ്സിലാക്കണം.
നിലവിലെ നിയമത്തില്‍ സെക്ഷൻ 13 പ്രകാരം വെറ്ററിനറി ഡോക്ടറുടെ സർട്ടിഫിക്കറ്റ് ആധാരമാക്കി ഹോട്ട് സ്പോട്ടുകളില്‍ violent ആയ തെരുവ് നായ്ക്കളെ കൊല്ലാനും തടസ്സമൊന്നുമില്ല. നടപടികള്‍ പാലിക്കണമെന്ന് മാത്രം. കേരളത്തെ ഗ്രസിച്ച ഇത്രയും വലിയ പ്രശ്നത്തിന് നിയമ നിർമ്മാണം നടത്താനും നടപടികള്‍ എടുക്കാനും ആവും എന്നത് അങ്ങേയ്ക്ക് ഉപദേശിക്കേണ്ടവർ എന്ത് ചെയ്യുകയാണെന്ന് ചോദിക്കാതെ വയ്യ.ഇപ്പറഞ്ഞ മാർഗ്ഗങ്ങള്‍ ഏതെങ്കിലും ശ്രമിക്കാൻ അപേക്ഷിക്കുന്നു. പ്രശാന്ത് ഫെയ്സ്ബുക്കില്‍ കുറിച്ചു.
പ്രശാന്തിന്റെ കുറിപ്പിന്റെ പൂർണരൂപം:
ബഹു. എം ബി രാജേഷ് മിനിസ്റ്ററെ ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചോ എന്ന് സംശയം. Animal welfare എന്നത് concurrent list ല്‍ ഉള്ള വിഷയമാണ്. "Prevention of cruelty to animals" is listed in the Concurrent List (Item 17).
ഏതൊരു സംസ്ഥാന സർക്കാറിനും പ്രത്യേക സാഹചര്യങ്ങള്‍ക്കനുസരിച്ച് അനുയോജ്യമായ നിയമങ്ങളും ചട്ടങ്ങള്‍ concurrent list ല്‍ ഉള്ള വിഷയത്തില്‍ നിർമ്മിക്കാവുന്നതേ ഉള്ളൂ. തമിഴ്‌നാട് Prevention of Cruelty to Animals (Tamil Nadu Amendment) Act, 2017 മുഖാന്തരം ജല്ലിക്കെട്ട് വരെ നിയമപരമാക്കി. പല സംസ്ഥാനങ്ങളും ഗോവധം നിരോധിക്കുന്നതും ഈ അധികാരം ഉപയോഗിച്ചാണ്. എന്തിന്, കേരളം 1968 ല്‍ Kerala Animals and Birds Sacrifices Prohibition Act നിയമം പാസ്സാക്കിയിട്ടുണ്ട്.
ABC ചട്ടങ്ങള്‍ നിർമ്മിച്ചിരിക്കുന്നത് 'animal birth control' എന്ന ലക്ഷ്യത്തോടെയാണെന്ന് മനസ്സിലാക്കണം. പേര് സൂചിപ്പിക്കുന്ന പോലെ അത്തരം ഒരു നിയമത്തില്‍ വന്ധ്യംകരണമായിരിക്കുമല്ലോ അനുവദിക്കുക. ABC ചട്ടങ്ങള്‍ അപകടകാരികളായ നായ്ക്കളെ കൈകാര്യം ചെയ്യുക എന്ന ഒരു purpose ന് നിർമ്മിച്ചതേ അല്ല. Hindu Marriage Act ല്‍ Adoption നെക്കുറിച്ച് ഒന്നും പറയുന്നില്ല എന്ന് ആരെങ്കിലും ആവലാതിപ്പെടുമോ?
നമുക്ക് എളുപ്പം, വ്യത്യസ്തമായ 'legislative intent' ഓടുകൂടി Kerala Public Safety and Aggressive Animals Regulation Act, 2025 എന്നൊരെണ്ണം പാസ്സാക്കുന്നതാണ്. അപകടകാരികളെന്ന് ക്ലാസിഫൈ ചെയ്യുന്ന നടപടിക്രമം ചട്ടത്തില്‍ വേണമെന്ന് മാത്രം.
നിലവിലെ നിയമത്തില്‍ സെക്ഷൻ 13 പ്രകാരം വെറ്ററിനറി ഡോക്ടറുടെ സർട്ടിഫിക്കറ്റ് ആധാരമാക്കി ഹോട്ട് സ്പോട്ടുകളില്‍ violent ആയ തെരുവ് നായ്ക്കളെ കൊല്ലാനും തടസ്സമൊന്നുമില്ല. നടപടികള്‍ പാലിക്കണമെന്ന് മാത്രം.
ഏറ്റവും എളുപ്പമുള്ള മാർഗ്ഗം വേറെയുണ്ട്. THE KERALA PREVENTION AND CONTROL OF
ANIMAL DISEASES ACT, 1967 പ്രകാരം ഷെഡ്യൂളില്‍ ഐറ്റം 12 ആയി പേവിഷ ബാധ ഉള്‍പ്പെട്ടിട്ടുണ്ട്. രോഗ ഗ്രസിത പ്രദേശമായി നോട്ടിഫൈ ചെയ്ത് കഴിഞ്ഞാല്‍ രോഗ സമ്ബർക്കത്തില്‍ വന്നതായി സംശയിക്കുന്ന മൃഗങ്ങളെ സെക്ഷൻ 11 പ്രകാരം വെറ്റിനറി സർജ്ജന് നശിപ്പിക്കാം. ഇതിനായി ചട്ടത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനും സാധിക്കും.
കേന്ദ്ര ചട്ടം നിലനില്‍ക്കെ സംസ്ഥാന നിയമം നിലനില്‍ക്കില്ല എന്ന് പലരും തെറ്റിദ്ധരിച്ചതായും കാണുന്നു. ABC ചട്ടങ്ങള്‍ നിർമ്മിച്ചിരിക്കുന്നത് THE PREVENTION OF CRUELTY TO ANIMALS ACT, 1960 ന്റെ സെക്ഷൻ 38 പ്രകാരമാണ്.
മുൻപ് ABC ചട്ടങ്ങളില്‍ തെരുവ് നായ്ക്കളെ കൊല്ലുന്ന രീതി നിർദ്ദേശിക്കാൻ കേന്ദ്രത്തിന് അധികാരമില്ലായിരുന്നു. 1982 ലെ സെക്ഷൻ 38(ea) ഭേദഗതി വഴിയാണ് ഈ അധികാരം കേന്ദ്ര നിയമത്തില്‍ വരുന്നത്. സെക്ഷൻ 38(ea) വായിച്ചാല്‍ മനസ്സിലാവും - സെക്ഷൻ 11 ആണ് നമ്മളെ സംബന്ധിച്ചിടത്തോളം ഓപ്പറേറ്റീവ് സെക്ഷൻ എന്ന്. ഈ സെക്ഷൻ എവിടെ ബാധകമാവില്ല അതിന്റെ ഒടുവിലായി തന്നെ 11(3)ല്‍ എടുത്ത് പറയുന്നുണ്ട്. മുൻപ് ഒഴിവാക്കിയിരുന്ന സെക്ഷൻ 11(3)(b) മാത്രമേ 1982 ലെ ഭേദഗതി വഴി തൊട്ടിട്ടുള്ളൂ. സെക്ഷൻ 11(3(c) തൊടാതെ അതുപോലെ ഉണ്ട് - Nothing in this section shall apply to … (c) the extermination or destruction of any animal under the authority of any law for the time being in force. അതായത് മറ്റേതെങ്കിലും നിയമത്തിന്റെ പിൻബലത്തോടെ ആവാം എന്ന്. സെക്ഷൻ 11 ബാധകമല്ലെങ്കില്‍ പിന്നെ ABC ചട്ടങ്ങള്‍ ഒരു പ്രതിബന്ധവും ഉണ്ടാക്കുന്നില്ല.
കേരളത്തെ ഗ്രസിച്ച ഇത്രയും വലിയ പ്രശ്നത്തിന് നിയമ നിർമ്മാണം നടത്താനും നടപടികള്‍ എടുക്കാനും ആവും എന്നത് അങ്ങേയ്ക്ക് ഉപദേശിക്കേണ്ടവർ എന്ത് ചെയ്യുകയാണെന്ന് ചോദിക്കാതെ വയ്യ.
ഇപ്പറഞ്ഞ മാർഗ്ഗങ്ങള്‍ ഏതെങ്കിലും ശ്രമിക്കാൻ അപേക്ഷിക്കുന്നു. കാരണം ഞങ്ങള്‍ ഇപ്പോള്‍ താമസിക്കുന്ന വീടിന്റെ പരിസരത്തും തെരുവ് നായ ശല്യം അസഹ്യമാണ്.