കാഞ്ഞങ്ങാട് പത്താം ക്ലാസുകാരി പ്രസവിച്ചു. ഇന്നലെ വീട്ടില്‍വച്ചാണ് പെണ്‍കുട്ടി പ്രസവിച്ചത്. പിന്നീട് ശാരീരിക അസ്വസ്ഥതകളുണ്ടായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ആരാണ് ഉത്തരവാദിയെന്ന് തനിക്ക് അറിയില്ലെന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞതെന്നാണ് സൂചന.
പൊലീസ് പതിനഞ്ചുകാരിയുടെ അമ്മയുടെ മൊഴിയെടുത്തിട്ടുണ്ട്. ഇതില്‍ നിന്ന് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ബന്ധുവാണോ ഉത്തരവാദിയെന്ന് സംശയിക്കുന്നുണ്ട്. ഡി എൻ എ പരിശോധന നടത്തിയ ശേഷം കൂടുതല്‍ നടപടികളിലേക്ക് കടന്നേക്കും. ആരോഗ്യനില മെച്ചപ്പെടുന്നതനുസരിച്ച് പെണ്‍കുട്ടിയെ കൗണ്‍സലിംഗിന് വിധേയമാക്കും.