കോട്ടയം: പാമ്പാടിയിൽ നിയന്ത്രണം നഷ്ടമായ സ്വകാര്യ ബസ് ഓട്ടോ സ്റ്റാൻഡിലേയ്ക്ക് ഇടിച്ചു കയറി. ഡ്രൈവർ ചുഴലി ബാധിച്ച് കുഴഞ്ഞ് വീണതിനെ തുടർന്നാണ് സ്വകാര്യ ബസ് നിയന്ത്രണം നഷ്ടമായി ഓട്ടോ സ്റ്റാൻഡിലേയ്ക്കു പാഞ്ഞു കയറിയത്. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. അസ്വസ്ഥത അനുഭവപ്പെട്ട ബസ് ഡ്രൈവറെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 11.30 ഓടെയായിരുന്നു അപകടം. പൊൻകുന്നം ഭാഗത്തു നിന്നും കോട്ടയത്തേയ്ക്ക് വരികയായിരുന്ന മൈബസ് ആണ് അപകടത്തിൽപ്പെട്ടത്. സ്റ്റാൻഡിൽ നിന്നും കോട്ടയം ഭാഗത്തേയ്ക്ക് ഇറങ്ങിയ ബസ് അതിവേഗം നിയന്ത്രണം നഷ്ടമായി ഓട്ടോറിക്ഷാ സ്റ്റാൻഡിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ നിന്നും ഓട്ടോഡ്രൈവർമാർ ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്. പാമ്പാടി പൊലീസ് സ്ഥലത്ത് എത്തി.
കോട്ടയം പാമ്പാടിയിൽ നിയന്ത്രണം നഷ്ടമായ സ്വകാര്യ ബസ് ഓട്ടോ സ്റ്റാൻഡിലേയ്ക്കു ഇടിച്ചു കയറി; ബസിന്റെ നിയന്ത്രണം നഷ്ടമായത് ഡ്രൈവർ ചുഴലി ബാധിച്ച് കുഴഞ്ഞ് വീണതോടെ
Malayala Shabdam News
0