ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; നാല് ജില്ലാ കളക്ടര്‍മാര്‍ക്ക് മാറ്റം; ചേതൻകുമാർ മീണ പുതിയ കോട്ടയം കളക്ടറർ

നാല് ജില്ലാ കളക്ടർമാർക്ക് മാറ്റം. ജി പ്രിയങ്കയാണ് പുതിയ എറണാകുളം കളക്ടറർ. നിലവിലെ എറണാകുളം കളക്ടർ എൻഎസ്കെ ഉമേഷ് പൊതുവിദ്യാഭ്യാസ ഡയറക്ടറാകും.

എസ് ഷാനവാസ് തൊഴില്‍ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയാകും. കെ വാസുകിയെ പൊതുവിദ്യാഭ്യാസ സെക്രട്ടറിയായും നിയമിച്ചു.

ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന എം എസ് മാധവിക്കുട്ടിയെ പാലക്കാട് കളക്ടറായും ചേതൻകുമാർ മീണയെ കോട്ടയം കളക്ടറായും ഡോ.ദിനേശ് ചെറുവത്തിനെ ഇടുക്കി കളക്ടറായും നിയമിച്ചു. എസ് ഷാനവാസ് തൊഴില്‍ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായും ഡോ. എസ് ചിത്ര പൊതുവിദ്യാഭ്യാസ അഡിഷ്ണല്‍ സെക്രട്ടറിയായും നിയമിച്ചു. ഇടുക്കി കളക്ടറായിരുന്ന വി.വിഘ്‌നേശ്വരിയെ കൃഷിവകുപ്പ് അഡീഷണല്‍ സെക്രട്ടറിയാക്കി. കോട്ടയം ജില്ലാ കളക്ടറായിരുന്ന ജോണ്‍ വി.സാമുവലിനെ ജലഗതാഗത വകുപ്പ് ഡയറക്ടറാക്കിയും നിയമിച്ചു.

തദ്ദേശ ഭരണവകുപ്പില്‍ അഡീഷണല്‍ സെക്രട്ടറിയായ ഡോ. എസ്.ചിത്രയെ പൊതുവിദ്യാഭ്യാസ വകുപ്പിലേക്കും ലാൻഡ് റവന്യൂ ജോയിന്റ് സെക്രട്ടറി എ.ഗീതയെ റവന്യൂ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായും മാറ്റി. തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടറായിരുന്ന എ.നിസാമുദ്ദീനെ കിലയുടെ ഡയറക്ടറായും രജിസ്‌ട്രേഷൻ ഐജി ആയിരുന്ന ശ്രീധന്യാ സുരേഷിനെ ടൂറിസം അഡീഷണല്‍ ഡയറക്ടറായും നിയമിച്ചു.
Previous Post Next Post