കണ്ണൂരിൽ അമ്മ കുട്ടികളുമായി കിണറ്റിൽ ചാടി; മൂന്നുപേരുടെയും നില ഗുരുതരം


കണ്ണൂർ: പരിയാരം ചെറുതാഴം ശ്രീസ്ഥയിൽ അമ്മ രണ്ടു കുട്ടികളുമായി കിണറ്റിൽച്ചാടി. അടുത്തിലക്കാരൻ വീട്ടിൽ ധനേഷിന്റെ ഭാര്യ ധനഞ്ജയയാണ് (30) രണ്ടുമക്കളുമായി പതിനൊന്നരയോടെ കിണറ്റിൽ ചാടിയത്. മൂവരെയും രക്ഷപ്പെടുത്തി കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


മൂന്നുപേരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ആറ് വയസ്സുള്ള ധ്യാൻ കൃഷ്ണ, നാലു വയസ്സുകാരി ദേവികയുമായാണ് ധനഞ്ജയ കിണറ്റിൽ ചാടിയത്. നാട്ടുകാരാണ് മൂവരെയും രക്ഷപ്പെടുത്തിയത്. അഗ്‌നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തിയിരുന്നു. കുടുംബപ്രശ്‌നമാണ് ആത്മഹത്യാശ്രമത്തിനു കാരണമെന്നാണു പ്രാഥമിക വിവരം.

Previous Post Next Post